അതേസമയം ശശി തരൂരിന്റെ പ്രണയ ദിന ട്വീറ്റിന് മറുപടിയുമായി ബിജെപി നേതാവ് എംഎ നഖ്‌വി രംഗത്തെത്തി. 'ശശി തരൂര്‍ ലൗ ഗുരുവാണ്'. ആരെങ്കിലും പ്രണയദിനത്തിന് എതിരെ പ്രവർത്തിച്ചാൽ അദ്ദേഹം അവര്‍ക്കെതിരെ പ്രതിഷേധിക്കുമെന്നായിരുന്നു നഖ്‌വിയുടെ പ്രതികരണം.
ദില്ലി: വാലന്റൈൻ ദിനത്തിൽ സംഘപരിവാർ പ്രവർത്തകർ നടത്തിയ അക്രമങ്ങളെ പരിഹസിച്ചും, വിമർശിച്ചും കൊണ്ടുള്ള കോൺഗ്രസ് എംപി ശശി തരൂരിന്റെ പ്രണയദിന ആശംസ വൈറലാകുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രണയദിന ആശംസകൾ നേർന്നത്. ഏതെങ്കിലും സംഘപരിവാർ പ്രവർത്തകർ നിങ്ങളെ അക്രമിക്കാൻ ശ്രമിച്ചാൽ പുരാതന ഭാരതീയ ആചാരമായ 'കാമദേവ ദിവസ്' ആഘോഷിക്കുകയാണെന്ന് പറഞ്ഞാൽ മതിയെന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
അതേസമയം ശശി തരൂരിന്റെ പ്രണയ ദിന ട്വീറ്റിന് മറുപടിയുമായി ബിജെപി നേതാവ് എംഎ നഖ്‌വി രംഗത്തെത്തി. 'ശശി തരൂര്‍ ലൗ ഗുരുവാണ്'. ആരെങ്കിലും പ്രണയദിനത്തിന് എതിരെ പ്രവർത്തിച്ചാൽ അദ്ദേഹം അവര്‍ക്കെതിരെ പ്രതിഷേധിക്കുമെന്നായിരുന്നു നഖ്‌വിയുടെ പ്രതികരണം.
പ്രണയ ദിനമായ ഇന്നലെ രാജ്യത്ത് പലയിടങ്ങളിലും നടന്ന ആഘോഷ പരിപാടികളിൽ തടസവുമായി എബിവിപി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. തെലങ്കാന നലഗോണ്ട ജില്ലയിലെ മിര്‍യാലഗുഡയിലെ ഒരു ഹോട്ടലിൽ ആഘോഷങ്ങൾ നടക്കുന്നതിനിടെ പ്രകടനവുമായി എബിവിപി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ എത്തുകയും പാശ്ചാത്യ പാരമ്പര്യങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
നേരത്തെ പ്രണയദിനത്തിൽ കമിതാക്കള്‍ പൊതുസ്ഥലങ്ങളില്‍ സ്‌നേഹപ്രകടനം നടത്തിയാല്‍ വീഡിയോ എടുക്കുമെന്ന മുന്നറിയിപ്പുമായി ബജ്‌റംഗദള്‍ രംഗത്ത് വന്നിരുന്നു. ആഘോഷത്തിന്റെ പേരില്‍ മോശമായി ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് വീഡിയോ ഏടുക്കുന്നതെന്നും ഇതിനായി 250 വോളണ്ടിയര്‍മാരെ വിവിധ സ്ഥലങ്ങളിലായി നിയോഗിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്.
നേരത്തെയും വാലന്റൈന്‍സ് ഡേയ്‌ക്കെതിരെ ബജ്‌റംഗദള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. വിഎച്ച്പിയും ബജ്‌റംഗദളും ഉള്‍പ്പെടെയുള്ള സംഘടനകള്‍ വാലന്റൈന്‍സ് ഡേയില്‍ പബ്ബുകള്‍ ആക്രമിക്കുകയും കമിതാക്കളെ വിവാഹം കഴിപ്പിക്കുകയും ചെയ്തിരുന്നു. ' ബാന്‍ വാലന്റൈന്‍സ് ഡേ, സേവ് ഇന്ത്യന്‍ കള്‍ച്ചര്‍' എന്ന മുദ്രാവാക്യവുമായി കോലം കത്തിക്കലും പ്രതിഷേധ പ്രകടനങ്ങളുമാണ് ഇവർ നടത്താറുള്ളത്.
