ഇതേ ആവശ്യവുമായി രണ്ട് തവണ സുബ്രമണ്യന്‍ സ്വാമി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചപ്പോള്‍ അത് തള്ളിയ വിവരവും കോടതിയില്‍ അറിയിച്ചു.
ദില്ലി: സുനന്ദ കേസില് കോടതിയുടെ നിര്ദ്ദേശപ്രകാരം ശശി തരൂര് എം.പി ഇന്ന് നേരിട്ട് ഹാജരായി. തുടര്ന്ന് കേസ് ഈ മാസം 26ലേക്ക് മാറ്റിവെച്ചു. കേസില് നേരത്തെ തന്നെ തരൂരിന് കോടതി മുന്കൂര് ജാമ്യം അനുവദിച്ചിരുന്നു. അതേസമയം കേസില് പ്രോസിക്യൂഷനെ സഹായിക്കാന് അനുവദിക്കണമെന്ന ആവശ്യവുമായി സുബ്രമണ്യന് സ്വാമി കോടതിയിലെത്തി.
രാവിലെ 9.45ഓടെ ശശി തരൂര് കോടതിയിലെത്തി. നാലാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും കേസിന്റെ പ്രധാന്യം കണക്കിലെടുത്ത് ആദ്യം പരിഗണിക്കുകയായിരുന്നു. കുറ്റപത്രത്തിന്റെ പകര്പ്പ് ലഭിച്ചെങ്കിലും തനിക്ക് കേസിന്റെ മറ്റ് രേഖകളൊന്നും കിട്ടിയിട്ടില്ലെന്ന് തരൂരിന്റെ അഭിഭാഷകന് പറഞ്ഞു. തുടര്ന്ന് എല്ലാ രേഖകളും തരൂരിന് നല്കാന് പൊലീസിന് കോടതി നിര്ദ്ദേശം നല്കി.
ഇതിന് ശേഷമാണ് പ്രോസിക്യൂഷനെ സഹായിക്കാന് തന്നെ അനുവദിക്കണമെന്ന ആവശ്യവുമായി സുബ്രമണ്യന് സ്വാമി എഴുനേറ്റത്. ഇത് പൊലീസും തരൂരും എതിര്ത്തു. സുബ്രമണ്യന് സ്വാമിക്ക് ഈ കേസുമായി ഒരു ബന്ധവുമില്ല. ക്രിമിനല് കേസുകളില് പുറത്ത് നിന്ന് ഒരാളെ ഇങ്ങന ഇടപെടാന് നിയമം അനുവദിക്കുന്നില്ല. അതുകൊണ്ട് ഈ ആവശ്യം ഒരിക്കലും കോടതി അനുവദിക്കരുതെന്ന് പൊലീസും തരൂരും ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി രണ്ട് തവണ സുബ്രമണ്യന് സ്വാമി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചപ്പോള് അത് തള്ളിയ വിവരവും ഇവര് കോടതിയില് അറിയിച്ചു.
തുടര്ന്ന് ആവശ്യം വിശദമായി എഴുതി നല്കാന് സുബ്രമണ്യന് സ്വാമിയോടും എതിര്പ്പ് രേഖാമൂലം അറിയിക്കാന് പൊലീസിനോടും ശശി തരൂരിനോടും കോടതി ആവശ്യപ്പെട്ടു. തുടര്ന്ന് ജൂലൈ 26ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനായി കേസ് മാറ്റി വെയ്ക്കുകയായിരുന്നു.
