ശശി തരൂരിന് മുൻകൂർ ജാമ്യം

ദില്ലി: സുനന്ദ പുഷ്കര്‍ കേസിൽ ശശി തരൂരിന് മുൻകൂർ ജാമ്യം . ദില്ലി സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത് . രാജ്യം വിടാൻ പാടില്ല, തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഭാര്യ സുനന്ദ പുഷ്കർ ആത്മഹത്യ ചെയ്ത കേസിൽ ശശി തരൂർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അഡീഷണർ സ്പെഷ്യൽ ജഡ്ജാണ് പരിഗണിച്ചത്. 

അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു തരൂരിന്‍റെ വാദം. ഏഴാം തീയതി ഹാജരാകാൻ ദില്ലി അഡീഷണൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരിക്കെയാണ് തരൂരിന് ജാമ്യം നേടിയിരിക്കുന്നത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നിവയാണ് ശശി തരൂരിനെതിരായി ദില്ലി പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അതേ സമയം കോണ്‍ഗ്രസ് ശശി തരൂരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.