സ്വാമി വിവേകാനന്ദന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സ്വാമി അഗ്നിവേശിന്‍റെ ഗതിയാകുമായിരുന്നെന്ന് ശശി തരൂര്‍ എംപി. ബിജെപിക്ക് സവര്‍ക്കറുടെ ഹിന്ദുത്വമാണ്.

തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സ്വാമി അഗ്നിവേശിന്‍റെ ഗതിയാകുമായിരുന്നെന്ന് ശശി തരൂര്‍ എംപി. ബിജെപിക്ക് സവര്‍ക്കറുടെ ഹിന്ദുത്വമാണ്, വിവേകാനന്ദന്‍റേത് അല്ലെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. രാജീവ്ഗാന്ധി സ്റ്റഡി സെന്‍റര്‍ സംഘടിപ്പിച്ച സെമിനാറിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം,

തനിക്കെതിരെ ആക്രമണം ഉണ്ടായി 18 ദിവസം കഴിഞ്ഞിട്ടും ഒരാളെപ്പോലും പിടികൂടിയിട്ടിലില്ലെന്നും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണെന്നും സ്വാമി അഗ്നിവേശ് വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അറിവോടെയായിരുന്നു അക്രമമെന്നും സ്വാമി അഗ്നിവേശും പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കാനാണ് സ്വാമി അഗ്നിവേശ് തിരുവനന്തപുരത്ത് എത്തിയത്.