വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിക്ക് വേണ്ടിയുള്ള പ്രചരണമാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ യു എന്‍ പ്രസംഗമെന്ന് ശശി തരൂര്‍ എംപി. പാക്കിസ്ഥാനെ കുറ്റം പറഞ്ഞ് ബിജെപിക്ക് വേട്ട് നേടികൊടുക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും എംപി ആരോപിച്ചു.
ദില്ലി: വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിക്ക് വേണ്ടിയുള്ള പ്രചരണമാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ യു എന്‍ പ്രസംഗമെന്ന് ശശി തരൂര്‍ എംപി. പാക്കിസ്ഥാനെ കുറ്റം പറഞ്ഞ് ബിജെപിക്ക് വേട്ട് നേടികൊടുക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും എംപി ആരോപിച്ചു.
ഇത്രയും നല്ലൊരു വേദിയിൽ ഇന്ത്യയൂടെ പ്രതിച്ഛായ ഉയർത്തി കാണിക്കുന്നതിന് പകരം പാക്കിസ്ഥാനോട് സംസാരിക്കുന്നത് ബിജെപി വോട്ടര്‍മാരെ പ്രീതിപ്പെടുത്താന്‍ മാത്രമാണെന്നും തരൂര്‍ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മന്ത്രി യുഎന്നിൽ പ്രസംഗിച്ചത്. ഇന്ത്യ വർഷങ്ങളായി ഭീകരവാദിത്വത്തിന്റെ ഇരയാണെന്നും അതേ സമയം പാക്കിസ്ഥാനിൽ ഭീകരവാദം ആഘോഷിക്കപ്പെടുകയാണെന്നും ഐക്യരാഷ്ട്ര സഭയില്‍ നവീകരണം ആവശ്യമാണെന്നും സുഷമാ സ്വരാജ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എംപിയുടെ പ്രസ്താവന.
അതേസമയം, മന്ത്രിയുടെ പ്രസംഗത്തിനെതിരെ പാക്കിസ്ഥാൻ പ്രതിനിധി രംഗത്തെത്തിരുന്നു. ആര്‍ എസ്എസിനെയും യോഗി ആദിത്യനാഥിനെയും പരാമര്‍ശിച്ചായിരുന്നു ഇന്ത്യയ്ക്കു നേരെ വിമര്‍ശനവുമായി പാക്കിസ്ഥാൻ രംഗത്തെത്തിയത്. തീവ്രവാദത്തെ പരിപോഷിപ്പിക്കുന്ന ഫാസിസ്റ്റു സംഘടനയാണ് ആര്‍ എസ്എസെന്നും മതപരമായ ആധിപത്യത്തിന്റെ അവാകാശവാദം ഇന്ത്യയിൽ ഉടനീളം ഇവര്‍ പടര്‍ത്തുകയാണെന്നും പാക്കിസ്ഥാൻ ആരോപിച്ചിരുന്നു.
