പ്രധാനമന്ത്രി മുസ്ലീം വിരോധത്തിന് നേതൃത്വം കൊടുക്കുന്നുവെന്ന് ശശിതരൂര്‍ എംപി. ബിജെപി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലെത്തി 4 വർഷം ഉണ്ടായത് 2920 കലാപങ്ങളെന്ന് ശശി തരൂർ പറഞ്ഞു. 

തിരുവനന്തപുരം: പ്രധാനമന്ത്രി മുസ്ലീം വിരോധത്തിന് നേതൃത്വം കൊടുക്കുന്നുവെന്ന് ശശിതരൂര്‍ എംപി. ബിജെപി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലെത്തി 4 വർഷം ഉണ്ടായത് 2920 കലാപങ്ങളെന്ന് ശശി തരൂർ പറഞ്ഞു. ഇക്കാലയളവിൽ 389 പേർ കൊല്ലപ്പെട്ടു.

സ്വാതന്ത്ര ലബ്ധിക്ക് ശേഷം ഉണ്ടായ 70 ഗോ രക്ഷകരുടെ ആക്രമണങ്ങളിൽ 68 ഉം കഴിഞ്ഞ നാല് വർഷത്തിൽ സംഭവിച്ചതാണ്. പ്രധാനമന്ത്രി തന്നെ മുസ്ലിം വിരോധത്തിന് നേതൃത്വം കൊടുക്കുന്നു. ഉന്നത നേതൃത്വത്തിൽ നിന്ന് തന്നെ ഇപ്പോൾ വെറുപ്പ് പ്രചരിപ്പിക്കുകയാണ് എന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.