ആ ലിപ് ലോക്ക് അവള്‍ ആസ്വദിച്ചിരുന്നു, ഫിലപ്പൈന്‍ പ്രസിഡന്‍റിന്‍റെ ചുംബനത്തില്‍ ഒദ്യോഗിക വിശദീകരണം
മനില: ദക്ഷിണകൊറിയയില് ഔദ്യോഗിക സന്ദര്ശനത്തിനിടെ ഫിലിപ്പൈന് പ്രസിഡന്റ് റോഡ്രിഗസ് ഡ്യൂട്ടാര്ട്ടേ യുവതിയുമായി നടത്തിയ വിവാദ ചുംബനത്തിന് അസാധാരണ ഔദ്യോഗിക വിശദീകരണം. ആ നിമിഷം അവള് ആസ്വദിച്ചിരുന്നുവെന്നും സ്ത്രീക്ക് ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കില് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന് തയ്യാറാണെന്നുമാണ് പ്രസിഡന്റിന്റെ ഓഫീസില് നിന്ന് ലഭിച്ച ഔദ്യോഗിക വിശദീകരണം.
ആത്മാര്ഥമായ പ്രകടനം എന്നാണ് സംഭവത്തെ പ്രസിഡന്റ് ഡ്യൂട്ടാര്ട്ടേ വിശേഷിപ്പിച്ചത്. സ്ത്രീവിരുദ്ധനെന്നാണ് ഡ്യൂട്ടാര്ട്ടോയെ വനിതാ പ്രവര്ത്തകര് പ്രസിഡന്റിനെ വിശേഷിപ്പിക്കുന്നത്. ഉപദ്രവമില്ലാത്ത ഒരു ചുംബനമല്ലേ അതെന്നും കാര്യമാക്കേണ്ടെന്നുമായിരുന്നു പ്രസിഡന്റിന്റെ ആദ്യ പ്രതികരണം. ഇതും സ്ത്രീവാദികളെ ചൊടിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ച വന് ജനക്കൂട്ടത്തിന് മുമ്പില് പൊതുവേദിയിലായിരുന്നു ഫിലിപ്പൈന് പ്രസിഡന്റ് വിവാഹിതയും അമ്മയുമായ യുവതിയുടെ ചുണ്ടില് ചുംബിച്ചത്. ഇതിന്റെ ദൃശ്യങ്ങള് വ്യാപകമായി പ്രചരിക്കുകയാണ്. ജനക്കൂട്ടത്തില് നിന്ന് ആരോ വളിച്ചുപറഞ്ഞത് പ്രകാരമാണ് വെല്ലുവിളി ഏറ്റെടുത്ത് ഡ്യൂട്ടാര്ട്ടോ സാഹസത്തിന് മുതിര്ന്നതെന്നും വാര്ത്തകളുണ്ട്. സ്ത്രീ ആ വേദിയില് തന്നെ വിവാഹിതയാണെന്ന് ഡ്യൂട്ടാര്ട്ടേയോട് പറഞ്ഞതായും റിപ്പോര്ട്ടുകള് പറയുന്നു. അശ്ലീല പരാമര്ശങ്ങള് കൊണ്ട് നിരന്തരം വാര്ത്തകളില് ഇടംപിടിക്കുന്നയാളാണ് 73കാരനായ ഡ്യൂട്ടാര്ട്ടേ.

