കാനഡ: രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കൂട്ടുകാരിയ്‌ക്കൊപ്പം നില്‍ക്കുന്ന സെല്ഫി പോസ്റ്റ് ചെയ്ത് യുവതി കുടുങ്ങി. 2015 ല്‍ കൊല്ലപ്പെട്ട തന്റെ സുഹൃത്ത് 18 കാരിയയാ ബ്രിട്ടാനിയ ഗാര്‍ഗോളിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് 21 കാരയിയായ ചെയെനെ റോസ് അന്റണിയെ കുടുക്കിയത്. കൂട്ടുകാരിയുടെ മരണത്തിന് ഉത്തരാവാദി റോസ് തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ സെല്‍ഫി ഫോട്ടോ. 

ഗാര്‍ഗോള്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്രമെടുത്ത ചിത്രമാണ് ഇത്. ചിത്രത്തില്‍ റോസ് ധരിച്ച മാല ഗാര്‍ഗോളിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ചിരുന്നുവെന്നാണ് കാനഡ പൊലീസ് പറയുന്നത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ട നിലയിലായിരുന്നു രണ്ട് വര്‍ഷം മുമ്പ് സസ്‌കാറ്റണില്‍നിന്ന് ഗാര്‍ഗോളിന്റെ മൃതദേഹം കണ്ടെത്തിയത്. 

സംഭവത്തില്‍ കുറ്റക്കാരിയായി കണ്ടെത്തിയ റോസിനെ കോടതി ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഗാര്‍ഗോള്‍ റോസിന്റെ അടുത്ത കൂട്ടുകാരിയായിരുന്നു. എന്നാല്‍ സംഭവം നടക്കുന്ന ദിവസം ഇരുവരും മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഗാര്‍ഗോളിനെ റോസ് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ശ്വാസം മുട്ടിച്ചതായി റോസിന് ഓര്‍മ്മയില്ല.

Scroll to load tweet…