സത്യമെല്ലാം തുറന്നുപറയാന്‍ തയ്യാറാണെന്നും കേസില്‍ തന്നെ കേസില്‍ തന്നെ മാപ്പു സാക്ഷിയാക്കണമെന്നും ശ്യാംവര്‍ റായി ആവശ്യപ്പെട്ടു. സത്യം വെളിപ്പെടുത്താന്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും ചെയ്ത പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നതായും ശ്യാംവര്‍ കോടതിയില്‍ പറഞ്ഞു. ശ്യാംവര്‍ റായിയെ മാപ്പസാക്ഷി ആക്കണോ എന്നകാര്യത്തില്‍ ഈ മാസം പതിനേഴിനകം തീരുമാനം അറിയിക്കാന്‍ സിബിഐ സംഘത്തോട് കോടതി ആവശ്യപ്പെട്ടു.

കേസില്‍ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ഭര്‍ത്താവ് സഞ്ചീവ് ഖന്ന, ഡ്രൈവര്‍ ശ്യാം റായ് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2012 ഏപ്രില്‍ 24–നാണ് ഷീനബോറ കൊല്ലപ്പെട്ടത്.