തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ ട്രാന്‍സ്ജെന്‍റേഴ്സിന് ലഭിക്കുന്ന അംഗീകാരം കേരളത്തില്‍ ലഭിക്കുന്നില്ലെന്ന് ശീതള്‍ ശ്യാം. സര്‍വ്വകലാശാല മനഃശാസ്സ്ത്രവിഭാഗം രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷാഅഭിയാന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ലോകമാനസികാരോഗ്യദിനാചരണത്തില്‍ നടന്ന ഓപ്പണ്‍ഫോറത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ മനസ്സും ജീവിതവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ശീതള്‍. 

മനുഷ്യരിലുള്ള എല്ലാ വൈവിധ്യങ്ങളും ട്രാന്‍സ്ജെന്‍റേഴ്സിലുമുണ്ട്. ആ വൈവിധ്യങ്ങള്‍ക്ക് അംഗീകാരം ലഭിക്കണം. ലിംഗവിരുദ്ധമായ കാഴ്ചപ്പാടുകള്‍ അവസാനിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലിംഗപരമായ വൈവിധ്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും ശിതള്‍ ശ്യാം പറഞ്ഞു. 

ഓപ്പണ്‍ഫോറത്തില്‍ ദേശീയതയുടെ മാനസിക വ്യാപാരങ്ങള്‍, ഫാസിസത്തിന്റെ മനഃശ്ശാസ്ത്രം, മനസ്സും മാധ്യമ പ്രതീകങ്ങളും, മനസ്സ് മസ്തിഷ്‌കത്തിലൂടെ, ദൃശ്യവിനിമയത്തിലെ മലയാളി മനസ്സ്് തുടങ്ങി വിഷയങ്ങളാണ് ചര്‍ച്ചചെയ്ത്. മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍, ജെ.രഘു, ജെ.ദേവിക, സി.ഗരീദാസന്‍ നായര്‍, ഡോ.ജോര്‍ജ് മാത്യു, ഡോ.എസ്.കൃഷ്ണന്‍, സി എസ്.വെങ്കിടേശ്വരന്‍, ബി.ശ്രീജന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി വിവിധ വിഷയങ്ങളില്‍ സംവദിച്ചു. ഡോ.രാധിക സി നായര്‍, ഡോ. ഷിജു ജോസഫ് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.

സര്‍വ്വകലാശാലാ ക്യാംപസില്‍ നടന്ന ആഘോഷപരിപാടികള്‍ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.സതീഷ് നായര്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷാ അഭിയാന്‍ കേരള സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടേറ്റ് നോഡല്‍ ഓഫീസര്‍ ഡോ.ബിവീഷ് യു സി മുഖ്യാതിഥിയായിരുന്നു. മനഃശ്ശാസ്ത്രവിഭാഗം മേധാവി ഡോ. ഇമ്മാനുവല്‍ തോമസ് അധ്യക്ഷനായിരുന്നു. 

ഡോ.സാനി വര്‍ഗീസ്, ഡോ. രാജു എസ്, ഡോ.ബിന്ദു പി, ഡോ.റ്റിസി മറിയം തോമസ്. ഡോ. ജാസ്സര്‍ ജെ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡോ.സതീഷ് നായര്‍ നായിച്ച ന്യൂട്രീഷണല്‍ തെറാപ്പി ശില്പശാപലയും നടന്നു .