അബുദാബി: തദ്ദേശീയരോടും, വിദേശികളോടും എന്നും സ്നേഹം പങ്കിടാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് യുഎഇ ഭരണാധികാരികള്‍. ഇപ്പോള്‍ ഇതാ പ്രവാസികളെ ഒരു അപ്രതീക്ഷിത സന്ദര്‍ശനത്തിലൂടെ അമ്പരിപ്പിച്ചിരിക്കുകയാണ് അബുദാബി കിരീടാവകാശി. യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പ്രവാസികള്‍ക്കിടയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.

ഷെയ്ഖ് മുഹമ്മദ് തന്നെയാണ് ഇക്കാര്യം തന്റെ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാന്‍ സ്വദേശികള്‍ നടത്തുന്ന കാര്‍പ്പറ്റ് ഷോപ്പിലായിരുന്നു അബുദാബി കിരീടാവകാശിയുടെ സര്‍പ്രൈസ് സന്ദര്‍ശനം. ഫാദര്‍ സയ്യിദ് എന്ന് പേരിട്ടിരിക്കുന്ന യുഎഇയുടെ സ്ഥാപക പിതാവ് ഷെയഖ് സയ്യിദിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍പ്പറ്റ് അബുദാബി കിരീടാവകാശിക്ക് വില്‍ക്കാന്‍ ഷോപ്പ്‌ ഉടമ ശ്രമിച്ചു. 

Scroll to load tweet…

പക്ഷേ ഷെയ്ഖ് മുഹമ്മദ് അത് നിരസിച്ചു. പ്രവാസികളുടെ വ്യാപര സ്ഥാപനങ്ങളില്‍ അപ്രതീക്ഷ സന്ദര്‍ശനം നടത്തിയ അബുദാബി കിരീടാവകാശിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുകയാണ്.