പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒരു പോലെയാണെന്ന് ഷിബുബേബി ജോൺ. സഹകരണ പ്രശ്നത്തിലെ സർവ്വകക്ഷി യോഗത്തിലേക്ക് മുഖ്യമന്ത്രി ആർഎസ്പിയെ വിളിച്ചിരുന്നില്ല. ഇത് സങ്കുചിത രാഷ്ട്രീയമാണ്. അത് തന്നെയാണ് നരേന്ദ്രമോദിയും ഇപ്പോൾ ചെയ്യുന്നത്. ചില ധാർഷ്ട്യങ്ങൾക്ക് ചിലപ്പോൾ പൊടുന്നനെ മറുപടി കിട്ടുമെന്നും അതാണിപ്പോൾ മുഖ്യമന്ത്രിക്ക് ലഭിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷിബുബേബി ജോൺ വിമർശിച്ചു.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി
"കേരളത്തിൽ നിന്നുള്ള സർവ്വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനാനുമതി നിഷേധിച്ചു" ഈ വാർത്ത അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അറിയിക്കട്ടെ .'ഒറീസ മുഖ്യമന്ത്രി നവീൺ പട്നായിക്കിന് സന്ദർശന മതി നൽക്കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്തത് കേരളത്തിനോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടാണ് സൂചിപ്പിക്കുന്നത് .
പക്ഷെ ചില ദാർഷ്ട്യങ്ങൾക്ക് ചില പ്പോൾ പൊടുന്ന നവേ തന്നെ മറുപടി കിട്ടും. അതാണ് നമ്മുടെ മുഖ്യമന്ത്രിക്ക് ഇപ്പോൾ കിട്ടിയത്. കേരളത്തിൽ സർവ്വകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചപ്പോൾ 'ആർ എസ് പി 'എന്ന രാഷ്ട്രീയ പാർട്ടിയെ വിളിക്കാതിരിക്കാൻ, മുഖ്യമന്ത്രിയും കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചു.കേരളത്തിന്റെ മുഴുവൻ ജനങ്ങളുടെയുമായ ഒരു പ്രശ്നം ചർച്ച ചെയ്യുന്ന ഇടത്ത് സങ്കുചിത രാഷ്ട്രീയം കലർത്തി' നമ്മുടെ ഭരണനേതാക്കൾ. അത് തന്നെയാണ് ഇപ്പോൾ നരേന്ദ്ര മോദിയും ചെയുന്നത്.
ജനങ്ങളുടെ പ്രശനങ്ങൾ ചർച്ച ചെയ്യുന്നിടങ്ങളിൽ എന്തിനാണ് രാഷ്ട്രീയ തിമിരം പുറത്തെടുക്കുന്നത്? ഇത് സി പി എം നേതൃത്വം പരിശോധിക്കണം.ആർ എസ് പി ഇന്ത്യൻ പാർലമെന്റിൽ അംഗമുള്ള രാഷ്‍ട്രീയ പ്രസ്ഥാനമാണ്, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുള്ള ഒരു പാർട്ടിയാണ്. ഇന്നലെ കിളിർത്തു വന്നവരുമായി സർവ്വകക്ഷിസംഘം പുറപെട്ടത് ഇടുങ്ങിയ മനസുകൾ തീരുമാനം എടുക്കുന്നത് കൊണ്ടാണ്.
'ഒറീസ മുഖ്യമന്ത്രി നവീൺ പട്നായിക്കിന് സന്ദർശനാനുമതി നൽക്കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയും ചെയ്യുന്നത് ഇത് തന്നെയാണ്. പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു പോലെയാകുന്നതും അതുകൊണ്ടാണെന്ന് പറയാതെ വയ്യ.
Shibu Baby John Modi
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 5, 2018, 3:06 AM IST
Post your Comments