ശബരിമലയുടെ ചരിത്രത്തിൽ ഇല്ലാത്ത കൊള്ളയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് ഷിബു ബേബി ജോൺ

കൊല്ലം: അധികാരത്തിൽ വരുമ്പോൾ ചെയ്യേണ്ട കാര്യങ്ങളാണ് പിണറായി വിജയൻ സർക്കാർ അവസാന സമയത്ത് ചെയ്യുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.സി എം വിത്ത് മീ നൽകുന്നത് ഇതുവരെ മുഖ്യൻ ഒപ്പമുണ്ടായിരുന്നില്ല എന്ന സന്ദേശമാണ്.എല്ലാം നിയന്ത്രിക്കുന്നത് ചില പിആർ ഗ്രൂപ്പുകളാണ്.ശബരിമലയുടെ ചരിത്രത്തിൽ ഇല്ലാത്ത കൊള്ളയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.ഒരുവശത്തു അയ്യപ്പ സംഗമം മറ്റൊരു വശത്തു കൊള്ള വലിയ മോഷണമാണ് ശബരിമലയിൽ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാല് കിലോ സ്വർണം ആണ് കാണാതെ പോയത്.വർഷങ്ങൾ കഴിഞ്ഞിട്ടും അത് എവിടെയെന്ന് അന്വേഷിക്കാൻ പോലും തയ്യാറായിട്ടില്ല. ഹൈക്കോടതി ഇടപെട്ടു എന്നുള്ളത് ഗവൺമെന്‍റിന് വലിയ ക്ഷീണമാണ്.ദേവസ്വം ബോർഡ് കായംകുളം കൊച്ചുണ്ണിയുടെയും, ഇത്തിക്കര പക്കിയുടെയും കൂട്ടമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു