Asianet News MalayalamAsianet News Malayalam

അബുദാബി കമ്പിനിയുടെ ഡോക്കും ചെറിയ കപ്പലും കൊല്ലം തുറമുഖത്ത് അടുപ്പിച്ചു

മോശം കാലാവസ്ഥയെ തുടർന്ന് കൊല്ലം പുറംകടലില്‍ നങ്കൂരം ഇട്ടിരുന്ന അബുദാബി കമ്പിനിയുടെ ഡോക്കും ചെറിയകപ്പലും കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയെത്തുടർന്ന് ഡോക്ക് തീരത്ത് അടുപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്തോനേഷ്യയില്‍ നിന്നും  അബുദാബിയിലേക്കുള്ള യാത്രക്കിടയില്‍ ടഗ്ഗില്‍ നിന്നും വേർപ്പെട്ട്  ആലപ്പുഴ നീർകുന്നം കടല്‍ തീരത്ത്  അടിഞ്ഞ  ഡോക്കും വെസ്സലുകളും ഒരാഴ്ച മുന്‍പാണ് കൊല്ലം പുറം കടലില്‍ എത്തിച്ചത്.

ship and dock reached harbor
Author
kollam, First Published Aug 5, 2018, 3:38 PM IST

കൊല്ലം:മോശം കാലാവസ്ഥയെ തുടർന്ന് കൊല്ലം പുറംകടലില്‍ നങ്കൂരം ഇട്ടിരുന്ന അബുദാബി കമ്പിനിയുടെ ഡോക്കും ചെറിയകപ്പലും കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയെത്തുടർന്ന് ഡോക്ക് തീരത്ത് അടുപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്തോനേഷ്യയില്‍ നിന്നും  അബുദാബിയിലേക്കുള്ള യാത്രക്കിടയില്‍ ടഗ്ഗില്‍ നിന്നും വേർപ്പെട്ട്  ആലപ്പുഴ നീർകുന്നം കടല്‍ തീരത്ത്  അടിഞ്ഞ  ഡോക്കും വെസ്സലുകളും ഒരാഴ്ച മുന്‍പാണ് കൊല്ലം പുറം കടലില്‍ എത്തിച്ചത്.

 മോശം കാലാവസ്ഥയെ തുടർന്ന കഴിഞ്ഞ ഒരാഴ്ചയായി കൊല്ലം  തുറമുഖത്ത് അടുപ്പിക്കാൻ കഴിയാതത് അവസ്ഥയില്‍ ആയിരുന്നു. ഇരുപത്തിനാല് മണിക്കൂർ നീണ്ട് നിന്ന ശ്രമത്തിന് ഒടുവില്‍  മൂന്ന് ടഗ്ഗുകളുടെ സഹായത്തോടെ കഴിഞ്ഞദിവസം  രാവിലെയാണ് ഡോക്ക് തിരത്ത് എത്തിച്ചത് .അറ്റകുറ്റപണികള്‍ പൂർത്തിയാക്കി  ചെറിയകപ്പലും ഡോക്കും  ഒരാഴ്ചക്കകം തീരം വിടും.

കൊല്ലം തീരത്ത് നിന്നും  ഇരുപത്തിയെട്ട് ദിവസം കൊണ്ട് അബുദാബിയില്‍ എത്തിച്ചരും. യാത്രക്കാവശ്യമായ ഇന്ധനം കൊല്ലത്ത് നിന്നും നിറയ്ക്കാനാണ് തീരമാനം ടഗ്ഗിലും ഡോക്കിലുമായി ഒൻപത് ജീവനക്കാരാണ് ഉള്ളത്. എല്ലാവരും ഇന്തോനേഷ്യക്കാരാണ്. അബുദാബി അല്‍ഫത്താൻ ഷിപ്പിപ്പിങ്ങ് ഇൻഡസ്ട്രിയുടെ വകയാണ് ഇന്തോനേഷ്യയില്‍ നിർമ്മിച്ച് പുതിയ  ഡോക്കും വെസ്സലുകളും.
 

Follow Us:
Download App:
  • android
  • ios