27 ജീവനക്കാരുമായി  യാത്ര തുടങ്ങിയ കപ്പലിൽ വാതകചോർച്ച ഉണ്ടായതിനെ  തുടർന്ന് തീ ആളിക്കത്തുകയായിരുന്നു.

തിരുവനന്തപുരം: ലക്ഷദീപിന് സമീപം ചരക്കുകപ്പലിന് തീ പിടിച്ചു. നാല് പേരെ കാണാതായി. കപ്പലിൽ നിന്നു രക്ഷപ്പെടുത്തിയ 23 പേരെ തീരത്ത് എത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിൽ ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ വിഴിഞ്ഞത്ത് എത്തിക്കും

ലക്ഷ്യ ദീപിലെ അഗത്തി യിൽ നിന്ന് 340 നോട്ടിക്കൽ മൈലിനു അപ്പുറം അറബികടലിലാണ് തീപിടിത്തം ഉണ്ടായത്. സ്വകാര്യ ചരക്കുകപ്പലായ മാർഷേക്ക് ഹോനത്തിന്റെ 330 മീറ്റർ കപ്പലിലാണ് തീപിടിത്തം ഉണ്ടയത്. സിംഗപ്പൂരിൽ നിന്ന് സിയൂസ് തുറമുഖത്തിലക്ക് പോകുകയായിരുന്നു കപ്പൽ. 27 ജീവനക്കാരുമായി യാത്ര തുടങ്ങിയ കപ്പലിൽ വാതകചോർച്ച ഉണ്ടായതിനെ തുടർന്ന് തീ ആളിക്കത്തുകയായിരുന്നു. തുടർന്ന് കമ്പനിയുടെ മുംബൈയിലെ ഓഫീസിൽ സന്ദേശം എത്തി. കോസ്റ്റ് ഗാർഡും നാവിക സേനയും രക്ഷാപ്രവർത്തനത്തിന് എത്തി.

കപ്പലിലെ 23 ജീവനക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഗുരുതരമായ പരിക്കേറ്റ മൂന്നു പേരെ ചികിത്സക്കായി വിഴിഞ്ഞത്ത് എത്തിക്കുമെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിവരം. കാണാതായ നാല് പേരിൽ ഒരാൾ ഇന്ത്യക്കാരനാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കപ്പലിൽ സ്ഫോടന സാധ്യതയുള്ള വാതകങ്ങൾ കൊണ്ടുവന്നതെന്നാണ് വിവരം.