പനാമ: രണ്ട് മലയാളികൾ ഉൾപ്പടെ 20 ജീവനക്കാരുള്ള എണ്ണകപ്പൽ നൈജീരിയൻ കടൽ കൊള്ളക്കാർ റാഞ്ചി. കാസർഗോഡ് ഉദുമ സ്വദേശി പെരിലാവളപ്പ് അശോകന്റെ മകൻ ഉണ്ണിയും കൊഴിക്കോട് സ്വദേശിയായ യുവാവുമാണ് കടൽ കൊള്ളക്കാരുടെ പിടിയിലായത്.
കോഴിക്കോട് സ്വദേശിയുടെ പേരുവിവരങ്ങൾ അറിവായിട്ടില്ല. വീട്ടുകാർക്കും സംഭവത്തെകുറിച്ച് വിവരങ്ങളില്ല. ഉദുമ സ്വദേശി ഉണ്ണി വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ അറിയിച്ചതാണ് ഇക്കാര്യം. പനാമയിലെ ആംഗ്ലോ ഈസ്റ്റേൺ ഷിപ്പിംഗ് മാനേജ്മന്റിന് കീഴിലുള്ള എം.ടി മറീന എക്സപ്രസ് എന്ന എണ്ണ കപ്പലാണ് റാഞ്ചിയത്. ഷിപ്പിങ് കമ്പനിയുടെ സാങ്കേതിക വിഭാഗത്തിന് കഴിഞ്ഞ ദിവസമാണ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. നാലുവർഷമായി കപ്പൽ ജീവനക്കാരനാണ് ഉണ്ണി.
