കൊച്ചി: ഷിപ്പ്‍യാര്‍ഡിലെ അപകടം ഒഴിവാക്കാമായിരുന്നതെന്ന് ഡിജി ഷിപ്പിംഗ് . ഏതുതരം വാതക ചോർച്ചയും പരിശോധിക്കാൻ സംവിധാനമുണ്ടെന്നും സുരക്ഷാ പരിശോധനയിലെ പാളിച്ചയാകാം അപകടത്തിന് കാരണമെന്നും ഡിജി ഷിപ്പിങ്. നേരത്തെ നിശ്ചയിച്ച ജോലികളാണ് കപ്പലില്‍ നടന്നിരുന്നതെന്നും ഡിജി പ്രതികരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെയാണ്കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം മലയാളികളാണ്. കൊച്ചി കപ്പല്‍ ശാലയിലെ ഫയര്‍മാനായ ഏലൂര്‍ സ്വദേശി ഉണ്ണി, സൂപ്പര്‍വൈസര്‍ വൈപ്പിന്‍ സ്വദേശി റംഷാദ്, കരാര്‍ ജീവനക്കാരനായ കോട്ടയം സ്വദേശി ഗവിന്‍, കപ്പല്‍ശാലയിലെ ഫയര്‍ വിഭാഗം ജീവനക്കാരനായ തുറവൂര്‍ സ്വദേശി ജയന്‍, ഉണ്ണി എന്നിവരാണ് മരിച്ചത് 100 ശതമാനം പൊള്ളലേറ്റ ഇവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന മറ്റ് 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.