ഗിരിരാജ് സിങിന്റെ അഭിപ്രായം തെറ്റെന്ന് പറയാനാവില്ല. അദ്ദേഹം പറഞ്ഞത് ശരിയാണ്. എന്നാല്‍ വന്ധ്യംകരണമെന്ന ആവശ്യത്തില്‍ തന്നെ ശ്രദ്ധിക്കുന്നതിന് പകരം ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കാനാണ് അദ്ദേഹം ശ്രദ്ധിക്കേണ്ടത്. ജനസംഖ്യാ വിസ്ഫോടനം രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. മുസ്ലിംകളുടെ ജനസംഖ്യാ അനുപാതം വല്ലാതെ വര്‍ദ്ധിച്ചുവരികയും ചെയ്യുന്നെന്നാണ് സാംനയുടെ എഡിറ്റോറിയല്‍ വിലയിരുത്തുന്നത്. 

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം നിയമംമൂലം നടപ്പാക്കണമെന്നായിരുന്നു കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടത്. ലോക ജനസംഖ്യയുടെ 17 ശതമാനവും ഇന്ത്യയിലാണ്. എന്നാല്‍ ആകെ ഭൂവിസ്തൃതിയില്‍ 2.5 ശതമാനവും ജലസമ്പത്തിന്റെ 4.2 ശതമാനവും മാത്രമാണ് ഇന്ത്യയിലുള്ളത്. അതുകൊണ്ട് തന്നെ വികസനം നടപ്പാകണമെങ്കില്‍ ജനസംഖ്യാ നിയന്ത്രണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.