എല്ലാവർഷവും ഒരു കോടി തൊഴിൽ നൽകുന്നതായി മോദി സർക്കാർ അവകാശപ്പെടുന്നത്. എന്നാല്‍ രാജ്യത്ത് ദിനംപ്രതി തൊഴില്ലാത്തവരുടെ എണ്ണം വർധിക്കുകയാണെന്ന് സാമ്ന കുറ്റപ്പെടുത്തി.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണെന്ന് ശിവസനേ. ശിവസേന മുഖപത്രം സാമ്നയിലാണ് മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. എല്ലാവർഷവും ഒരു കോടി തൊഴിൽ നൽകുന്നതായി മോദി സർക്കാർ അവകാശപ്പെടുന്നത്. എന്നാല്‍ രാജ്യത്ത് ദിനംപ്രതി തൊഴില്ലാത്തവരുടെ എണ്ണം വർധിക്കുകയാണെന്ന് സാമ്ന കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് എല്ലാവർഷവും ഒരു കോടി തൊഴിൽ സൃഷ്ടിക്കുന്നതായാണ് മോദി സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഇത് ജനങ്ങളെ പറ്റിക്കാനുള്ള വെറും പ്രഖ്യാപനം മാത്രമാണെന്ന് ശിവസേന ആരോപിക്കുന്നു. രാജ്യത്ത് 24 ലക്ഷം സർക്കാർ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. മൂന്നു കോടി യുവാക്കൾ തൊഴിൽ രഹിതരാണ്.
ഈ കണക്കുകള്‍ രാജ്യത്തെ തൊഴിലില്ലായ്മയുടെ നഗ്ന യാഥാർഥ്യം തുറന്നുകാട്ടുന്നതായും സാമ്ന പറയുന്നു. റിപ്പോർട്ടുകളിൽ പുതുതായി ഒന്നുമില്ല. വർഷം ഒരു കോടി തൊഴിൽനൽകുമെന്ന് വാഗ്ദാനം ചെയ്തവരുടെ ഭരണകാലത്തിൽ ഒന്നിനും മാറ്റം വന്നിട്ടില്ലെന്നും സാമ്ന കുറ്റപ്പെടുത്തുന്നു.
