ചിത്രം റിലീസാവുന്നതിന് മുന്നേ വിവാദവും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ്  ചിത്രം റിലീസാവുന്നതെന്നായിരുന്നു പ്രധാന ആരോപണം

മുംബൈ: ശിവസേനാസ്ഥാപകന്‍ ബാല്‍താക്കറെയുടെ കഥപറയുന്ന സിനിമ 'താക്കറെ'യുടെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കാത്തതിനെതിരെ മുംബൈയിലെ തിയേറ്ററിനുള്ളില്‍ ശിവസേനാ പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും വാഷിയിലെ ഒരു തിയേറ്ററിന് പുറത്തും സമാനമായ പ്രതിഷേധം ശിവേസന പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. മുദ്രാവാക്യം വിളിയുമായി കുത്തിയിരുന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷധം. ഇതിനിടെയ തിയേറ്റര്‍ സ്റ്റാഫുമായി പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം റിലീസായത്. ചിത്രം റിലീസാവുന്നതിന് മുന്നേ വിവാദവും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ചിത്രം റിലീസാവുന്നതെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ബാല്‍താക്കറെയുടെ ജന്മദിനം ഫെബ്രുവരിയിലായതിനാലാണ് ചിത്രം അതേമാസം റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് അഭിനേതാക്കളായ നവാസുദ്ദീന്‍ സിദ്ദിഖിയും അമൃതാ റാവോയും പറഞ്ഞിരുന്നു.