ശിവാംഗിക്ക് 16 വയസ്സ് മാത്രമാണ് പ്രായം

ദില്ലി: ലോകത്തെ ഏറ്റവും ഉയരം കൂടിയ മഞ്ഞുപര്‍വ്വതമായ എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ പെണ്‍കുട്ടിയായിരിക്കുകയാണ് ശിവാംഗി പഥക്. 16 വയസ്സ് മാത്രമാണ് ശിവാംഗിക്ക് പ്രായം. ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ് ശിവാംഗി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തന്‍റെ ചെറുപ്പം മുതലേയുളള ആഗ്രഹമാണ് സഫലമായതെന്ന് ശിവാംഗി പറഞ്ഞു. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നുമാണ് ശിവാംഗിയുടെ സാഹസികയാത്ര തുടങ്ങിയത്. പ്രശസ്ത പര്‍വ്വതാരോഹകന്‍ സെവന്‍ സമ്മിറ്റ് ട്രെക്സായിരുന്നു യാത്രയുടെ സംഘാടകന്‍. ശിവാംഗിയെ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദങ്ങളും എത്തി.

ഏപ്രില്‍ ആറിനാണ് എവറസ്റ്റ് യാത്ര തുടങ്ങിയത്. ജവഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനില്‍ നിന്നും എവറസ്റ്റ് കീഴടക്കുന്നതിനുളള പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ശിവാനി.