മുംബൈ: ബി.ജെ.പിയാണ് തങ്ങളുടെ മുഖ്യ ശത്രുവെന്ന് വ്യക്തമാക്കി ശിവസേന. ശിവസേന കൂടി പങ്കാളിയായ മഹാരാഷ്ട്രയിലെ എൻ.ഡി.എ സർക്കാരിന്റെ മൂന്നാം വാർഷിക ദിനത്തിലാണ് പാർട്ടി വക്താവ് സഞ്ജയ് റാവത്തിന്റെ പരാമർശം. മഹാരാഷ്ട്രയിൽ ഒരു സുസ്ഥിര സര്‍ക്കാര്‍ വേണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ അധികാരത്തില്‍ നിലനില്‍ക്കുന്നതെന്നും റാവത്ത് പറഞ്ഞു. 2014 തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി ഒരുപാട് മാറിയെന്നും ഇപ്പോൾ ജനങ്ങൾ രാഹുലിനെ ശ്രദ്ധിക്കുന്നുണ്ടെന്നും റാവത്ത് നിരീക്ഷിച്ചു.