പൊലീസ് വെടിവയ്പില്‍ മരിച്ച കര്‍ഷകര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച രാഹുല്‍ ഗാന്ധിക്ക് പരിഹാസം 'രാഹുല്‍ സ്വയം പ്രധാനമന്ത്രിയാകാന്‍ പോകുന്നയാളെന്ന് പറഞ്ഞുനടക്കുന്നു'
ഉജ്ജൈന്: മാന്സോറില് കര്ഷകരെ സന്ദര്ശിച്ച രാഹുല് ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്. രാഹുല് ഗാന്ധിക്ക് എങ്ങനെയാണ് ഉള്ളിയും മുളകും ഉണ്ടാകുന്നതെന്ന് പോലുമറിയില്ലെന്നായിരുന്നു ശിവ്രാജ് സിംഗ് ചൗഹാന്റെ പരിഹാസം.
'ഈയിടെ ഒരു സഹോദരന് മാന്സോര് സന്ദര്ശിക്കുകയുണ്ടായി, അയാള് സ്വയം താന് പ്രധാനമന്ത്രിയാകാന് പോകുന്നയാളാണെന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആരാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്?' - ഉജ്ജൈനില് 'ജന് ആശീര്വാദ് യാത്ര'യ്ക്കിടെ ചൗഹാന് പറഞ്ഞു.
ഒരു കുടുംബത്തിന്റെ അടിമകളാണ് കോണ്ഗ്രസുകാര്. ബിജെപിക്കാണെങ്കില് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന, ലോകം മുഴുവന് ബഹുമാനിക്കുന്ന മോദിയെ പോലെയുള്ള ശക്തരായ നേതാക്കളുണ്ട്. കോണ്ഗ്രസില് പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയെ കുറിച്ചുള്ള ചര്ച്ചകള് തുടങ്ങുന്ന ഉടന് തന്നെ 25 പേരെങ്കിലും സ്ഥാനാര്ത്ഥിയാകാന് സന്നദ്ധത അറിയിച്ച് മുന്നോട്ടുവരും. അതേസമയം ബിജെപിക്ക് ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില് കൃത്യനമായ ധാരണയുണ്ട്' -ചൗഹാന് കൂട്ടിച്ചേര്ത്തു.
പൊലീസ് വെടിവയ്പില് മരിച്ച ആറ് കര്ഷകര്ക്ക് ആദരാഞ്ജലികളര്പ്പിക്കാന് കഴിഞ്ഞ മാസമാണ് രാഹുല് ഗാന്ധി മാന്സോര് സന്ദര്ശിച്ചത്.
