പോസ്റ്റിട്ട ഉടനെ തന്നെ നിരവധി ആളുകള്‍ കമന്‍റുകള്‍ ഇടാന്‍ ആരംഭിച്ചു.  പോസ്റ്റിട്ട് 2 മണിക്കൂറിനുള്ളില്‍ ശോഭന പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ചെങ്ങന്നൂര്‍: മീടു ക്യാംപെയിന്‍ ശക്തമാകുമ്പോള്‍ മീ ടു പോസ്റ്റ് എഴുതി വലിച്ച് ചെങ്ങനൂരിലെ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്. എന്നാല്‍ വെളിപ്പെടുത്തലില്‍ ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മീടൂ എന്ന് എഴുതി ചേദ്യചിഹ്നമിട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ചില കാര്യങ്ങള്‍ തനിക്കു പറയാനുണ്ട് എന്നതിന്റെ സൂചന ആയിട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് പോസ്റ്റ് കണ്ടവര്‍ കരുതിയത്. പോസ്റ്റിട്ട് 2 മണിക്കൂറിനുള്ളില്‍ ശോഭന പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പോസ്റ്റിട്ട ഉടനെ തന്നെ നിരവധി ആളുകള്‍ കമന്‍റുകള്‍ ഇടാന്‍ ആരംഭിച്ചു. 

പഴയ കോണ്‍ഗ്രസുകാരി ആയതുകൊണ്ടും, തങ്ങളുടെ പാര്‍ട്ടി വിട്ടതുകൊണ്ടും സ്വാഭാവികമായി കോണ്‍ഗ്രസുകാര്‍ ശോഭനയെ പരിഹസിക്കുന്ന പോസ്റ്റുകളാണിട്ടത്. എന്നാല്‍ സിപിഎം അനുകൂലികള്‍ ശോഭനയെ അനുകൂലിച്ചുകൊണ്ടാണ് എത്തിയത്. കേരള രാഷ്ട്രീയം മലീമസമാക്കുമെന്ന മുന്നറിയിപ്പുമായും ചിലര്‍ കമന്‍റിട്ടും. കമന്‍റുകള്‍ അതിര് വിട്ടതോടെ ശോഭന തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തതാണ്.