ഇടതുകണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ്'സജി ചെറിയാന്‍ ചെങ്ങന്നൂരിന്‍റെ പ്രതീക്ഷ'

ചെങ്ങന്നൂര്‍:തന്നെ ഇനി ആരും അപമാനിക്കില്ലെന്ന് ശോഭന ജോര്‍ജ്. ചെങ്ങന്നൂരില്‍ നടക്കുന്ന ഇടതുകണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭന. ശോഭന ജോര്‍ജ്ജിന്‍റെ ഇടത് പ്രവേശനം സിപിഎം സ്ഥിതീകരിച്ചിരുന്നു. ചെങ്ങന്നൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സജി ചെറിയാന്‍ ചെങ്ങന്നൂരിന്‍റെ പ്രതീക്ഷയാണെന്നും ശോഭന ജോര്‍ജ്ജ് പറഞ്ഞു.

കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായിരുന്നു ശോഭന ജോര്‍ജ്. കിട്ടയത് 3966 വോട്ടുകള്‍. കോണ്‍ഡഗ്രസുമായി ഇതോടെ ശോഭന ജോര്‍ജ് പൂര്‍ണ്ണമായും അകന്നു. ചെങ്ങന്നൂരില്‍ പൊതു രംഗത്ത് തുടര്‍ന്നെങ്കിലും മുന്നണികളുടെ ഭാഗമായിരുന്നില്ല.