ദില്ലി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയത് കേരളത്തിന് പുറത്തായിരുന്നുവെങ്കില്‍ അടികിട്ടുമായിരുന്നു എന്ന് ശോഭ സുരേന്ദ്രന്‍. കോടിയേരിക്കെതിരെ നിയമനടപടി സ്വീകരിക്കണം. രാജ്യദ്രോഹ നിലപാടെക്കുന്ന സി.പി.ഐ.എമ്മിനെ നിരോധിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ദില്ലിയില്‍ പറഞ്ഞു.