ശോഭന ജോര്‍ജിനെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പോസ്റ്റുകൾ; ഡിജിപിക്ക് പരാതി നല്‍കി

First Published 29, Mar 2018, 7:26 PM IST
Shobhana George police complaint against vulgar Facebook post
Highlights


സോഷ്യൽ മീഡിയയിൽ അശ്ലീല പോസ്റ്റുകൾ; ശോഭന ജോര്‍ജ് ഡിജിപിക്ക് പരാതി നല്‍കി

ആലപ്പുഴ: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അശ്ലീല പോസ്റ്റുകൾ  പ്രചരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ചെങ്ങന്നൂർ മുൻ എംഎല്‍എ ശോഭന ജോർജ് ഡിജിപിയ്ക്ക് പരാതി നൽകി. ചെങ്ങന്നൂരിൽ എല്‍ഡിഎഫിനെ പിന്തുണക്കുന്നതിന്‍റെ പേരിലാണ് സൈബർ ആക്രമണമെന്ന് ശോഭന ജോർജ് പറയുന്നു.

1991 മുതൽ തുടർച്ചയായി മൂന്നുതവണ ചെങ്ങന്നൂരിൽനിന്നു മൽസരിച്ചു വിജയിച്ചിട്ടുള്ളയാളാണു ശോഭന. 2006ൽ ശോഭന ജോർജിന്റെ സീറ്റിൽ പി.സി. വിഷ്ണുനാഥ് മൽസരിക്കുകയായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിലും സീറ്റ് കിട്ടാതായതോടെ പ്രതിഷേധിച്ച് വിഷ്ണുനാഥിനെതിരെ മൽസരിച്ചു. ഇതേത്തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടു. 

loader