ട്രാന്‍സ് ഡാന്‍സിംഗ് ഡ്രംസ് എന്ന പേരില്‍നൃത്ത പരിപാടിയുമായി ദുബായില്‍ എത്തിയതായിരുന്നു അവര്‍. ഇന്നും നാളെയും ദുബായ് മാള്‍ഓഫ് എമിറേറ്റിലാണ് പരിപാടി.

ശോഭന ചിട്ടപ്പെടുത്തിയ ട്രാന്‍സ് ഡാന്‍സിംഗ് ഡ്രംസ് എന്ന നൃത്ത സംഗീത ശില്പത്തിന്റെ ഗള്‍ഫിലെ ആദ്യ അരങ്ങേറ്റമാണ് വെള്ളിയാഴ്ച ദുബായിലത്തേത്. മാള്‍ഓഫ് എമിറേറ്റിലെ ഡക്ടാകില്‍ വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം ഏഴിനാണ് പരിപാടി. മഹാവിഷ്ണുവിന്റെ അവതാര രഹസ്യങ്ങളും പരമശിവന്റെ കഥകളും ഒപ്പം മഗ്ദലന മറിയം ഉള്‍പ്പടെയുള്ള ബൈബിള്‍ സാഹിത്യവുമെല്ലാം കാണികള്‍ക്ക് മുന്നിലെത്തും.

കേരളത്തില്‍ഉടനെ നൃത്ത വിദ്യാലയം തുടങ്ങാന്‍ ആലോചനയില്ലെന്നും എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ ഡാന്‍സ് വര്‍ക്ക്‌ഷോപ്പുകള്‍ നടത്താന്‍ താല്‍പര്യമുണ്ടെന്നും ശോഭന പറഞ്ഞു.

മലയാള സിനിമയില്‍നിന്ന് വിട്ട് നിന്നിട്ടില്ലെന്നും നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ എപ്പോഴും അഭിനയിക്കാന്‍ തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കി. സഹൃദയരുടെ പ്രിയം പിടിച്ചു പറ്റിയ ശോഭനയുടെ കൃഷ്ണ, മായാരാവണ്‍ എന്നീ മുന്‍നൃത്ത രൂപങ്ങള്‍ ലോകമൊട്ടാകെ പ്രദര്‍ശിപ്പിച്ചിരുന്നു.