Asianet News MalayalamAsianet News Malayalam

അക്കൗണ്ടിൽ 1000 കോടി! കണ്ണുതള്ളി ടാക്​സി ഡ്രൈവര്‍

Shocker Taxi Driver Finds Rs 9806 Crore in His Jan Dhan Account
Author
First Published Nov 29, 2016, 7:04 AM IST

500, 1000 നോട്ടുകള്‍​ അസാധുവാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിനു കൃത്യം നാലുദിവസം മുമ്പ്, ഈ മാസം നാലിനാണ്​ ചണ്ഡീഗഡിലെ ടാക്​സി ഡ്രൈവർ ബൽവീന്ദർ സിങ്ങി​ന്‍റെ അക്കൗണ്ടിൽ 9800 കോടി രൂപ വന്നതായി മൊബൈലിൽ മെസേജ്​ ലഭിച്ചത്​.  പ്രധാനമന്ത്രിയുടെ ജൻധൻ യോജന പദ്ധതി പ്രകാരം സ്റ്റേറ്റ് ബാങ്കിലെ അക്കൗണ്ടാണ് ഇത്.

98,05,95,12,231 രൂപ ക്രെഡിറ്റ് ചെയ്തെന്നായിരുന്നു മെസേജ്. മെസേജ് കണ്ട്​ ബൽവീന്ദര്‍ കണ്ണുതള്ളിയിരുന്നു. പക്ഷേ അങ്ങനെ അധികം തുടരേണ്ടി വന്നില്ല. പിറ്റേന്ന് അക്കൗണ്ടില്‍ നിന്നും തുക പൂര്‍ണ്ണമായും അപ്രത്യക്ഷമാകുകയും ചെയ്തു.

3000 രൂപ മാത്രമുണ്ടായിരുന്ന ത​ന്‍റെ അക്കൗണ്ടിൽ ഇത്രയും തുക വന്നതെങ്ങനെയെന്ന് ബൽവീന്ദര്‍ പലതവണ ബാങ്കിൽ അന്വേഷിച്ചു. പക്ഷേ കൃത്യമായ മറുപടി ലഭിച്ചില്ല. പാസ്​ ബുക്ക്​ വാങ്ങിവെച്ച ബാങ്കധികൃതര്‍ ​ നവംബർ ഏഴിന്​ പുതിയ പാസ്​ ബുക്ക്​ നൽകി. അതിൽ ഈ ഭീമമായ തുക നിക്ഷേപിച്ചതും പിൻവലിച്ചതും കാണിച്ചിട്ടുണ്ടെന്നും ബൽവീന്ദർ സിങ്ങ്​ പറയുന്നു.

എന്നാൽ ഇത്​ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ്​ ബാങ്ക്​ അധികൃതര്‍ പറയുന്നത്​. ഈ അക്കൗണ്ടിലേക്ക്​ 200 രൂപയുടെ നിക്ഷേപം രേഖപ്പെടുത്തിയപ്പോൾ തുക രേഖപ്പെടുത്തുന്ന കോളത്തിൽ 11 അക്ക ബാങ്കിങ്ങ്​ ലെഡ്​ജർ അക്കൗണ്ട്​ നമ്പർ അബദ്ധത്തില്‍ രേഖപ്പെടുത്തിയതാണെന്നും അബദ്ധം മനസ്സിലാക്കിയപ്പോള്‍ ഉടന്‍ മാറ്റിയെന്നുമാണ് ബാങ്ക് മാനേജറുടെ വിശദീകരണം. സംഭവത്തെ കുറിച്ച്​ ആദായ നികുതി ഉദ്യോഗസ്​ഥരെ അറിയിച്ചിട്ടുണ്ടെന്നും ബാങ്ക്​ അധികൃതർ പറയുന്നു.

 

Follow Us:
Download App:
  • android
  • ios