Asianet News MalayalamAsianet News Malayalam

ഐ സിയുവിൽ പിതാവിനെ കൊല്ലാന്‍ ഡോക്ടറായ മകളുടെ ശ്രമം; ഞെട്ടിപ്പിക്കുന്ന വീഡിയോദൃശ്യങ്ങള്‍

Shocking CCTV footage shows woman doctor pulling the plug off father in ICU in Chennai
Author
First Published Aug 13, 2016, 5:05 PM IST

ചെന്നൈ:  ഇന്‍റര്‍സീവ് കെയര്‍ യൂണിറ്റില്‍ കിടന്ന പിതാവി​ന്‍റെ ജീവൻരക്ഷാ ഉപകരണങ്ങൾ  ഊരിമാറ്റിയ ഡോക്​ടറായ മകൾക്കെതിരെ വധശ്രമത്തിന്​ കേസ്​.  ചെന്നെ കിൽപോക്കിലെ ആദിത്യ ആശുപത്രിയിൽ കഴിഞ്ഞ സെപ്​റ്റംബറിലായിരുന്നു സംഭവം.

മകൾ പിതാവി​നെ ഭീഷണിപ്പെടുത്തി രേഖകളിൽ ഒപ്പിടുവിക്കുന്നതി​ന്‍റെയും ജീവൻരക്ഷാ ഉപകരണങ്ങൾ  ഊരിമാറ്റുന്നതിന്‍റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.  ഡോക്ടറായ 82 വയസുള്ള ഡോ. ഇ. രാജഗോപാലാണ് വധശ്രമത്തിന് ഇരയായത്. ഹൃദയസംബന്ധമായ അസുഖ​ത്ത തുടര്‍ന്ന്​ മകന്‍ ഡോ ആര്‍ ജയപ്രകാശി​ന്‍റെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാജഗോപാല്‍.

രാജഗോപാലിന്‍റെ മകൾ ഡോ ജയസുധ രണ്ട്​ മക്കൾക്കൊപ്പം ​ഐ.സി.യുവിലെത്തി ചെയ്യുന്ന കാര്യങ്ങളാണ്​ വിഡിയോയിലുള്ളത്​. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെ സ്വകാര്യത വേണം എന്ന് പറഞ്ഞ് ഇവര്‍ പുറത്താക്കുന്നു. പിന്നീട്​ ജയസുധയുടെ മകന്‍ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ചില രേഖകള്‍ പുറത്തെടുത്തു. പിതാവിനെ ഭീഷണിപ്പെടുത്തി മകൾ  രേഖകളിൽ ഒപ്പിടുവിച്ചു. പിന്നീട് പിതാവിന്‍റെ വിരലടയാളവും ബലമായി മകള്‍ രേഖകളില്‍ പതിപ്പിച്ചു. തുടര്‍ന്ന് കൈയില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ഉപയോഗിച്ച് കൈവിരലിലെ മഷിയും മായിച്ചു.

ജീവൻ നിലനിർത്തുന്നതിനു മരുന്നുകള്‍ നല്‍കുന്ന ഐ.വി ട്യൂബ് ഊരിമാറ്റിയ ശേഷം, അവിടെയെത്തിയ ഡോക്ടര്‍മാരോടും നഴ്‌സിനോടും എന്തോ പറഞ്ഞ് ജയസുധയും മക്കളും സ്ഥലംവിടുന്നതുമാണ്​ ദൃശ്യങ്ങളിലുള്ളത്​.

ജയസുധക്കെതിരെ നടപടി ആവശ്യ​പ്പെട്ട്​  സഹോദരന്‍ ഡോ ജയപ്രകാശ്​ ഫെബ്രുവരിയിൽ തമിഴ്​നാട്​ മെഡിക്കൽ കൗൺസിലിന്​ പരാതി നൽകിയിരുന്നു. കൊലപാതകശ്രമം, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ്​ ജയസുധക്കെതിരെ ചുമത്തിയിരിക്കുന്നത്​.

സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്കു ശേഷം 2015 നവംബറില്‍ ഡോ രാജഗോപാല്‍ സ്വാഭാവിക മരണത്തിനു കീഴടങ്ങിയിരുന്നു.

ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

 

Follow Us:
Download App:
  • android
  • ios