ഭക്ഷണത്തില്‍ തുപ്പിവച്ച് വിളമ്പുന്ന ഹോട്ടല്‍ ജീവനക്കാരി

First Published 26, Mar 2018, 3:45 PM IST
Shocking footage shows fast food server spitting in customer meal
Highlights
  • ഭക്ഷണം കഴിക്കാന്‍ എത്തിയ ഉപയോക്താവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഭക്ഷണത്തില്‍ തുപ്പിവച്ച് വിളമ്പുന്ന ഹോട്ടല്‍ ജീവനക്കാരി

കാനഡ : ഭക്ഷണം കഴിക്കാന്‍ എത്തിയ ഉപയോക്താവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഭക്ഷണത്തില്‍ തുപ്പിവച്ച് വിളമ്പുന്ന ഹോട്ടല്‍ ജീവനക്കാരി. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് കാനഡയില്‍ നിന്നുള്ള ഈ കാഴ്ച. പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ പിറ്റ പിറ്റിലാണ് ജീവനക്കാരിയാണ് ക്യാമറയില്‍ കുടുങ്ങിയത്. സാന്‍ഡ്‌വിച്ച് വാങ്ങാനെത്തിയ സ്ത്രീയുമായാണ് ജീവനക്കാരി വഴക്കിട്ടത്. ഇതിനിടയില്‍ യുവതി സാന്‍ഡ്‌വിച്ചില്‍ തുപ്പുകയായിരുന്നു. ഇതോടെ ആവശ്യക്കാരിയും പ്രകോപിതയായി.

ശേഷം ജീവനക്കാരി ഭക്ഷണപ്പൊതിയെടുത്ത് വാങ്ങാനെത്തിയവര്‍ക്ക് നേരെ എറിയുന്നതും കാണാം. സമയം പുലര്‍ച്ചെ 3 മണിയായെന്നും തനിക്ക് വീട്ടില്‍ പോകണമെന്നും ജീവനക്കാരി പറയുന്നുണ്ട്. ആളുകള്‍ ഭക്ഷണത്തിനായി വൈകിയെത്തിയതാണ് ജീവനക്കാരിയെ പ്രകോപിപ്പിച്ചത്. തങ്ങള്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് എത്തിയതെന്നും യാതൊരു പ്രകോപനവുമില്ലാതെ ജീവനക്കാരി അസഭ്യവര്‍ഷം നടത്തുകയും ഭക്ഷണത്തില്‍ തുപ്പുകയുമായിരുന്നുവെന്നും സാന്‍ഡ്‌വിച്ച് വാങ്ങാനെത്തിയവര്‍ വ്യക്തമാക്കി. സംഭവത്തില്‍ പിറ്റ് പിറ്റ് ഉടമ മാപ്പ് പറഞ്ഞ് രംഗത്തെത്തി.

loader