പാരച്ചൂട്ടില്‍ പറക്കുന്നതിനിടെ ആകാശത്തുവച്ച് കൂട്ടിയിടിച്ച് സഞ്ചാരി മരിച്ചു

First Published 20, Mar 2018, 10:49 AM IST
Shocking moment Para glider dies after mid air collision in Mexico
Highlights
  • ബീച്ചില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരും

മെക്‌സികോ സിറ്റി: മെക്‌സികോയിലെ തിരക്കുള്ള ബീച്ചില്‍ പാരാഗ്ലൈഡിംഗിനിടെ ഒരാള്‍ മരിച്ചു. ആകാശത്ത് വച്ച് കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. മറ്റൊരു പാരച്യൂട്ടില്‍ ഇടിച്ച് താഴെ വീണാണ് ദാരുണാന്ത്യം സംഭവിച്ചത്. ബീച്ചില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരും. 

ഉര്‍സുല ഫെര്‍ണാണ്ടസ് (47) ആണ് മരിച്ച വിനോദ സഞ്ചാരി. മെക്‌സിക്കോ സിറ്റി സ്വദേശിനിയാണ് ഉര്‍സുല. ശനിയാഴ്ച ഉച്ചയക്ക് പ്യൂര്‍ട്ടോ എക്‌സ്‌കോണ്‍ഡിഡോയിലെ ബീച്ചിലാണ് അപകടമുണ്ടായത്. 

അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ എടുത്ത ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ പരാഗ്ലൈഡര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല. 

loader