ചണ്ഡീഗഢ്: പെൺകുട്ടിയെ നിരന്തരം ചാക്കിനകത്താക്കി മര്‍ദിച്ച രണ്ടാനമ്മ പിടിയിൽ. ഭർത്താവി​ന്‍റെ ആദ്യഭാര്യയിലുള്ള കുഞ്ഞിനെ ചാക്കിലിറക്കി പീഡിപ്പിക്കുന്ന വീഡിയോ വൈറൽ ആയതോടെയാണ്​ നടപടി. മൂന്നര വയസുള്ള പെൺകുട്ടിയെ ആണ്​ രണ്ടാനമ്മ ചാക്കിനകത്താക്കി തൂക്കിപിടിച്ചു പീഡിപ്പിച്ചത്​.

കുട്ടിയുടെ കരച്ചിലും വീഡി​യോയിൽ കേൾക്കാം. ജസ്​പ്രീത്​ കൗർ എന്ന സ്​ത്രീക്കെതിരെയാണ്​ പരാതി. സ്​കൂളിൽ എന്താണ്​ സംഭവിക്കുന്നതെന്ന്​ ചോദിച്ചായിരുന്നു പീഡനം. ഏതാനും മാസം മുമ്പ്​ രണ്ടാനമ്മ കുഞ്ഞിന്‍റെ കാൽ ഒടിച്ചതായും പറയപ്പെടുന്നു. ചണ്ഡീഗഢിലാണ് സംഭവം. 

സംഭവമറിഞ്ഞെത്തിയ കുട്ടിയുടെ അച്​ഛൻ ഭാര്യക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അച്​ഛൻ രണ്ടാനമ്മയുടെ ഹീന കൃത്യത്തെക്കുറിച്ച്​ ബോധവാനല്ല.