വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുൻകരുതലെന്ന നിലയ്ക്കാണ് ഡാം തുറന്നത്. 

തൃശ്ശൂർ: ജലനിരപ്പ് ഉയർന്നതിനാൽ ഷോളയാർ ഡാം തുറന്നു . അഞ്ചിൽ നാലു ഷട്ടറുകളുമാണ് തുറന്നത്. 2663 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. 2662.5 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുൻകരുതലെന്ന നിലയ്ക്കാണ് ഡാം തുറന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷോളയാറിൽ നിന്നുള്ള വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്കാണ് വരിക. പെരിങ്ങൽക്കുത്തിൽ കേടായ ഷട്ടറുകൾ ഇനിയും അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ചാലക്കുടി പുഴയിൽ ഒരടി വരെ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുണ്ട് .