ഏറ്റുമുട്ടലിനിടെ പാലക്കുന്ന് സ്വദേശി ഫയാസിന് വെടിയേറ്റു

കാസർ​ഗോഡ്: കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിനിടെ വെടിവെപ്പ്. കാസര്‍ഗോഡ് പാലക്കുന്നിലാണ് ഇരുസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതും വെടിവെപ്പുണ്ടായതും. 

സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാലക്കുന്ന് സ്വദേശി ഫയാസിനാണ് വെടിയേറ്റത്. കോലാച്ചി നാസറിന്‍റെ സംഘമാണ് വെടിവെച്ചതെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു സംഭവം.