500ലേറെ കടകളാണ് മിഠായി തെരുവിലുള്ളത്‍. ഇടുങ്ങിയെ പ്രദേശത്തെ മിക്കവാറും കടകളിലും ആവശ്യത്തിന് സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. തീകെടുത്തുവാനുള്ള അടിസ്ഥാന ഉപകരങ്ങള്‍, ആവശ്യത്തിന് വെള്ളം എത്തിക്കുവാനുള്ള സംവിധാനം,തീ പിടുത്തമുണ്ടായാല്‍ രക്ഷപ്പെടാനും തീയണ
ക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഇവയൊക്കെ ഒരുക്കുന്നതില്‍ വലിയ വീഴ്ചയാണുള്ളത്. ഇതുവഴിയുള്ള വൈദ്യുതി സംവിധാനവും കാലപ്പഴക്കമുള്ളതാണ്. കടകളില്‍ തുണിത്തരങ്ങള്‍ ഉള്‍പ്പെടെ വന്‍തോതില്‍ സൂക്ഷിക്കുന്നതും തീപിടുത്തം ഉണ്ടാകുമ്പോള്‍ പ്രശ്നം ഗുരുതരമാക്കുന്നു.

തീപിടുത്തം ഉണ്ടാകുമ്പോള്‍ വെള്ളം എത്തിക്കുന്നതിനായി ഫയര്‍ ഹൈഡ്രന്റ് സംവിധാനം മിഠായി തെരുവില്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങിയതാണ്. എന്നാല്‍ ഇതുവരെ അത് നടപ്പാക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായ കടകളില്‍ ഫോറന്‍സിക് പരിശോധന നടത്തി. തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ വ്യക്തമാവൂ എന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.