ഹ്രസ്വ ചിത്ര സംവിധായികയും സാമൂഹ്യ പ്രവർത്തകയുമായ ഇന്ദിര അന്തരിച്ചു
തിരുവനന്തപുരം: ഹ്രസ്വ ചിത്ര സംവിധായികയും സാമൂഹ്യ പ്രവർത്തകയുമായ ഇന്ദിര അന്തരിച്ചു. 54 വയസ്സുണ്ട്. തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കണ്ണൂർ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ദിര ഒരുക്കിയ "കഥാർസിസ്" ഏറെ അംഗീകരിക്കപ്പെട്ട ഡ്യോക്യുമെന്ററിയാണ്. സംസ്കാരം നാളെ രാവിലെ ഒമ്പത് മണിക്ക് ശാന്തികവാടത്തിൽ.
