എസ്ഡിപിഐ പരിപാടിയിൽ പങ്കെടുത്ത യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്
കൊച്ചി: എസ്ഡിപിഐ യുടെ പരിപാടിയിൽ പങ്കെടുത്ത യൂത്ത് ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
മുൻ എംഎസ്എഫ് ജില്ലാ പ്രസിഡന്‍റായിരുന്ന കടുങ്ങല്ലൂർ പഞ്ചായത്ത് അംഗം കെഎ ഷുഹൈബിനാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നോട്ടീസ് നൽകിയത്.
കടുങ്ങല്ലൂർ പഞ്ചായത്തിലെ കുഞ്ഞുണ്ണിക്കര എസ് ഡിപിഐ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ഷുഹൈബ് പങ്കെടുക്കുകയും സംഘടനയെ പ്രശംസിച്ചു പ്രസംഗിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയിട്ടുള്ളതെന്നും ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.
