കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ 2 പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ ആകാശ് തില്ലങ്കേരിയെയും, റിജിന്‍ രാജിനെയും മട്ടന്നൂര്‍ കോടതിയില്‍ ആണ് ഹാജരാക്കുക. ഇന്നലെ പകല്‍ മുഴുവന്‍ ജില്ലാ ആസ്ഥാനത്ത് ചോദ്യം ചെയ്ത ഇരുവരേയും രാത്രിയോടെ മട്ടന്നൂര്‍ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും എന്നാണ് സൂചന.
അതിനിടെ കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കെ സുധാകരന്‍ ഇന്ന് കണ്ണൂരില്‍ 48 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലും സത്യഗ്രഹ സമരമാരംഭിക്കും.48 മണിക്കൂര്‍ നീളുന്ന സമരം രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
