സി എെടിയു പ്രവര്‍ത്തകരാണ് അറസ്റ്റിലായത്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. സി എെ ടിയു പ്രവര്‍ത്തന്‍ ബൈജു, ദീപ്ചന്ദ് എന്നിവരാണ് പിടിയിലായത്.

 കൊലയാളി സംഘത്തിലുണ്ടായിരുന്ന ആളാണ് ദീപ്ചന്ദ്. കൊലയ്ക്ക് ശേഷം ആയുധം ഒളിപ്പിച്ച ആളാണ് ബൈജു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കൊലയ്ക്ക് ഉപയോഗിച്ച് ആയുധവും പോലീസ്കണ്ടെടുത്തു.

കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം.