രാത്രി നിര്‍വഹിക്കുന്ന മഗ്‍രിബ്, ഇഷാ നമസ്കാരങ്ങള്‍ക്കിടയിലെ ഇടവേള രണ്ട് മണിക്കൂറായി വര്‍ധിപ്പിക്കണം എന്നായിരുന്നു 25ഓളം ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടത്
ജിദ്ദ: സൗദിയില് രാത്രി നമസ്കാരങ്ങള്ക്കിടയില് സമയം വര്ധിപ്പിക്കണം എന്ന നിര്ദേശം ശൂറാ കൗണ്സില് തള്ളി. 25 അംഗങ്ങളാണ് ഈ നിര്ദേശം മുന്നോട്ടു വെച്ചിരുന്നത്.
രാത്രി നിര്വഹിക്കുന്ന മഗ്രിബ്, ഇഷാ നമസ്കാരങ്ങള്ക്കിടയിലെ ഇടവേള രണ്ട് മണിക്കൂറായി വര്ധിപ്പിക്കണം എന്നായിരുന്നു 25ഓളം ശൂറാ കൗണ്സില് അംഗങ്ങള് ആവശ്യപ്പെട്ടത്. നിലവില് ഇത് ഏതാണ്ട് ഒന്നര മണിക്കൂറാണ്. എന്നാല് ഇന്ന് ചേര്ന്ന സൗദി ശൂറാ കൗണ്സില് ഈ നിര്ദേശം തള്ളി. പൊതുജനങ്ങളുടെയും, കച്ചവടക്കാരുടെയും, ഉപഭോക്താക്കളുടെയും സൗകര്യം കണക്കിലെടുത്ത് നമസ്കാരങ്ങള്ക്കിടയില് കൂടുതല് സമയം അനുവദിക്കണം എന്നായിരുന്നു നിര്ദേശം. റമദാന് മാസത്തില് ഈ രണ്ടു നമസ്കാരങ്ങള്ക്കിടയിലെ ഇടവേള രണ്ട് മണിക്കൂറില് നിന്ന് രണ്ടര മണിക്കൂറായി വര്ധിപ്പിക്കണമെന്നും നിര്ദേശം ഉണ്ടായിരുന്നു. ഇതിനൊന്നും കൗണ്സിലിന്റെ അംഗീകാരം ലഭിച്ചില്ല. മൊബൈല് ആപ്ലിക്കേഷന് ഉള്പ്പെടെ ഓണ്ലൈന് സേവനങ്ങള് ആരംഭിക്കാന് ഇസ്ലാമികകാര്യ മന്ത്രാലയത്തോട് ശൂറാ കൗണ്സില് ആവശ്യപ്പെട്ടു. പള്ളികളില് ജോലി ചെയ്യുന്നവര്ക്ക് മേല് മന്ത്രാലയത്തിന്റെ നിരീക്ഷണം ഉണ്ടാകണമെന്നും കൗണ്സില് നിര്ദേശിച്ചു.
shura counsil didnt allow demad for increasing gap between magrib and isha prayers
