കണ്ണൂര്‍: തളിപ്പറമ്പിൽ വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയ കേസിൽ അഭിഭാഷക ശൈലജയെയും ഭർത്താവ് കൃഷ്ണകുമാറിനെയും കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പയ്യന്നൂർ കോടതിയുടേതാണ് ഉത്തരവ്. നേരത്തെ പൊലീസ് ചോദ്യം ചെയ്യലിനോട് ഒട്ടും സഹകരിക്കാതിരുന്ന ശൈലജ, തനിക്കെതിരെ ഉള്ളത് കള്ളക്കേസാണെന്ന് ഇന്നും ആവർത്തിച്ചു. ശൈലജ സഹകരിക്കാത്തതിനാൽ നേരത്തെ അറസ്റ്റിലായ ഇവരുടെ സഹോദരി ജാനകിയെയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്തു. അന്വേഷണത്തോട് ഇനിയും സഹകരിച്ചില്ലെങ്കിൽ നുണ പരിശോധനയടക്കമുള്ള നടപടികളിലേക്ക് പോകാനാണ് പൊലീസ് തീരുമാനം.