മലപ്പുറം വണ്ടൂരില്‍ റിട്ട. എസ്ഐയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലംഗസംഘം റിമാന്‍റില്‍. ആലുവയിലെ ക്വട്ടേഷന്‍ സംഘമാണ് വണ്ടൂരിലെത്തി വധശ്രമം നടത്തിയത്

ആലുവ സ്വദേശികളായ മനാഫ്, സു,ധീര്‍,കുര്യാക്കോസ് ബെന്നി ,നജീബ് എന്നിവരെയാണ് കഴിഞ്ഞ ദിവസം വണ്ടുര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. എടവണ്ണ സ്വദേശിയായ റിട്ട എസ് ഐ വടക്കന്‍ മുഹമ്മദിനെയും കുട്ടുംബത്തെയും വീട്ടില്‍ കയറി വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു അറസ്റ്റ്. എസ് എഎയുടെ മകന് വിദേശത്തുണ്ടായിരുന്ന സാമ്പത്തിക
ഇടപാടുകളെത്തുടര്‍ന്നായിരുന്നു ക്വട്ടേഷന്‍ ആക്രമണം. സംഭവത്തിലെ മുഖ്യസൂത്രധാരനായ വേങ്ങര സ്വദേശി സജീഷ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സംഘത്തിലുണ്ടായിരുന്ന ശ്യാം എന്നയാളെ പൊലീസ് തെരഞ്ഞുവരികയാണ് പണമിടപാട് സംഘത്തിനായി പിടിയിലായവര്‍ മറ്റു കുറ്റകൃത്യങ്ങല്‍ നടത്തിയോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.