കോഴിക്കോട്: എസ്ഐ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസ് ഇന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ പരിഗണനക്ക്. ആരോപണ വിധേയനായ മെഡിക്കല്‍ കോളേജ് എസ്ഐ ഹബീബുള്ളയോട് ഇന്ന് നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാധ്യമവാര്‍ത്തയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസ്സെടുത്തിരുന്നു.
വനിത ഹോസ്റ്റലിനടുത്ത് കണ്ട മെഡിക്കല്‍ കോളേജ് എസ്ഐ ഹബീബുള്ളയോട് കാര്യം തിരക്കിയ വിദ്യാര്‍ത്ഥിയെ എസ്ഐ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. എസ്ഐക്ക് എതിരെ പൊലീസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കുടുംബം നിരാഹാര സമരം നടത്തിയിരുന്നു. നിരാഹാര പന്തലില്‍ നിന്ന് കുട്ടിയുടെ അമ്മയെ ബലം പ്രയോഗിച്ച് പൊലീസ് നീക്കിയത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയത്.
