ശ്രീജിത്തിന്‍റെ മരണത്തിന് കാരണമായ മർദ്ദനം ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് വിശദമായി പരിശോധിക്കുന്നതിനാണിത്.
കൊച്ചി: വരാപ്പുഴ കേസിൽ റിമാൻഡിൽ കഴിയുന്ന എസ്ഐ ദീപക്കനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില് വിട്ടു. ശ്രീജിത്തിന്റെ മരണത്തിന് കാരണമായ മർദ്ദനം ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് വിശദമായി പരിശോധിക്കുന്നതിനാണിത്.
നിലവിൽ ആർടിഎഫ് ഉദ്യോഗദസ്ഥരടക്കം നാല് പേർക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. മരണത്തിന് കാരണമായത് ഒരാളുടെ മർദ്ദനമാണെങ്കിൽ ഇയാൾക്കെതിരെ മാത്രം കൊലക്കുറ്റം ചുമത്താനാണ് തീരുമാനം.
മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കിട്ടിയാൽ മാത്രമയിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരുന്നത്. വീടാക്രമണകേസിൽ ജാമ്യത്തിലിറങ്ങിയവരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുക്കുന്നുണ്ട്.
