ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട യുവാക്കളെ എസ്ഐ നിർബന്ധിച്ച് മൊട്ടയടിപ്പിച്ചതായി പരാതി.
പാലക്കാട്: ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട യുവാക്കളെ നിർബന്ധിച്ച് മൊട്ടയടിപ്പിച്ച സംഭവത്തില്‍ മീനാക്ഷിപുരം എസ്ഐക്ക് സ്ഥലംമാറ്റം. പാലക്കാട് മീനാക്ഷിപുരം എസ്ഐ ആർ. വിനോദാണ് യുവാക്കളെ മൊട്ടയടിപ്പിച്ചത്.
മീനാക്ഷിപുരം സ്വദേശികളായ സഞ്ജയ്, നിധീഷ് എന്നിവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തങ്ങള്‍ ക്ഷേത്രത്തിലേക്ക് നേർച്ചയായി മുടി വളർത്തിയതാണെന്ന് യുവാക്കൾ പരാതിയില്‍ പറഞ്ഞു. പരാതിയെ തുടർന്ന് എസ്ഐ ആർ.വിനോദിനെ കല്ലേക്കാട് എആർ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. 48 മണിക്കൂറിനകം വിഷയത്തില്‍ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പാലക്കാട് ഡിവൈഎസ്പിക്ക് എസ്പി നിര്‍ദ്ദേശവും നല്‍കി.
