950 കള്‍ മുതൽ കല്ലിശേരിയിലെ അദ്യകാല കമ്മ്യണിസ്റ്റ് കുടുംബമാണ് തോട്ടത്തിൽ വീട്ടിൽ കുടുംബമെന്ന് വ്യക്തമാക്കിയ സാം പക്ഷെ ഞാൻ ഇതിന് മുൻപ് ഒരിക്കലും ആ പ്രസ്ഥാനത്തോട് ചേർന്ന് നിന്നിട്ടില്ലെന്നും അറിയിച്ചു
പത്തനംതിട്ട: ഇക്കഴിഞ്ഞ ഇരുപത്തിയൊന്നാം തിയതിയാണ് യുവമോര്‍ച്ചയുടെ പത്തനംതിട്ട ജില്ല അധ്യക്ഷ സ്ഥാനം രാജിവച്ച് സിബി സാം തോട്ടത്തില്‍ സിപിഎമ്മിലെത്തിയത്. ശബരിമല വിഷയത്തിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി സംസ്ഥാന സമിതി അംഗമായ വെള്ളനാട് കൃഷ്ണകുമാറിനൊപ്പം സാം അടക്കമുള്ളവര്‍ പടിയിറങ്ങിയത്. സാം പഴയ സിപിഎമ്മുകാരനാണെന്ന ആരോപണവുമായി പിന്നാലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സാം രംഗത്തെത്തിയിരിക്കുകയാണ്.
എനിക്ക് ഇതിന് മുൻപ് ഡിവൈഎഫ്ഐയിൽ എങ്കിലും മെമ്പർഷിപ്പ് ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ സാം ബിജെപിയെ വെല്ലുവിളിച്ചു. 1950 കള്‍ മുതൽ കല്ലിശേരിയിലെ അദ്യകാല കമ്മ്യണിസ്റ്റ് കുടുംബമാണ് തോട്ടത്തിൽ വീട്ടിൽ കുടുംബമെന്ന് വ്യക്തമാക്കിയ സാം പക്ഷെ ഞാൻ ഇതിന് മുൻപ് ഒരിക്കലും ആ പ്രസ്ഥാനത്തോട് ചേർന്ന് നിന്നിട്ടില്ലെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചു.
കുറിപ്പ് പൂര്‍ണരൂപത്തില്‍
നിങ്ങൾ ഞാൻ രാജിവെച്ച ദിവസം മുതൽ ഞാൻ പഴയ സിപിഎം കാരൻ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്നു. എനിക്ക് ഇതിന് മുൻപ് Dyfiയിൽ എങ്കിലും മെമ്പർഷിപ്പ് ഉണ്ടന്ന് നീങ്ങൾ ഒന്ന് തെളിയിക്ക്. കഴിഞ്ഞ കാലങ്ങളിൽ എതെങ്കിലും പൊതുവേദിയിൽ പഴയ CPIM കാരൻ ആണ് എന്ന് ഞാൻ പറഞ്ഞതിന്റെ തെളിവ് . ഞാൻ ബിജെപിയിൽ വരുന്നതിന്റെ മുൻപ് രാഷ്ട്രീയ പ്രവർത്തനം ചെയിതfട്ടില്ല എന്നതാണ് വസ്തവം,അല്ലെങ്കിൽ Cpim ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നപ്പോൾ നിങ്ങൾ എന്നെ സ്വീകരിച്ച പരിപാടിയുടെ വിശദാംശങ്ങൾ തരു.
17 വയസിൽ പ്ലസ് 2 പഠനത്തിന് ശേഷം എന്റെ ജീവിതം കേരളത്തിനെ പുറത്തായിരുന്നു .വിദ്യാഭാസ കാലഘട്ടവും അതിന് ശേഷം ജോലിയും ആയി 31 വയസ് വരെ ഞാൻ കേരളത്തിൽ ഇല്ലായിരുന്നു. ഈ യാത്രകളിൽ ആണല്ലോ എനിക്ക് തെറ്റ് പറ്റി നിങ്ങളുടെ കുടെ കുടിയത്.
പിന്നെ എന്റെ കുടുംബം അപ്പൻ അപ്പൂപ്പൻമാരുടെ കാലം മുതൽ കമ്മ്യൂണിസ്റ്റ് കൂടുംബമാണ്. ചെങ്ങന്നൂർ കല്ലിശേരിയിൽ തിരക്കിയാൽ താങ്കൾക്ക് മനസിലാകും. 1950 കളിൽ മുതൽ കല്ലിശേരിയിലെ അദ്യകാല കമ്മ്യണിസ്റ്റ് കുടുംബമാണ് തോട്ടത്തിൽ വീട്ടിൽ കുടുംബം. എന്റെ അപ്പച്ചൻ അദ്യ കമ്മ്യണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ നട്ട ആൽമരം ആണ് ഇന്ന് കല്ലിശേരിയിൽ ഉള്ളത്. പക്ഷെ ഞാൻ ഇതിന് മുൻപ് ഒരിക്കലും ആ പ്രസ്ഥാനത്തോട് ചേർന്ന് നിന്നില്ല , അത് ഞാൻ ചെയ്ത വലിയ ഒരു തെറ്റ് ആയിരുന്നു.പിന്നെ തോട്ടത്തിൽ കുടുംബത്തിൽ നിന്ന് ഒരാള് സിപിഎം ഉപേക്ഷിച്ച് വന്നിരുന്നങ്കിൽ അന്ന് നിങ്ങൾ മൈക്ക് കെട്ടിവെച്ച് നാട് നീളെ പറയുമാരുന്നു.
