ഐഎസ് ഇതുവരെ പുറത്തുവിട്ട വിഡിയോകളില്‍ ഏറ്റവും ക്രൂരവും ഭീതിപ്പെടുത്തുന്നതുമാണ് ഇപ്പോള്‍ പുറത്തുവന്നത്. ദ മേക്കിംഗ് ഓഫ് ഇല്യൂഷന്‍ എന്നാണ് പേരെങ്കിലും പൈശാചികതയുടെ നേര്‍സാക്ഷ്യമായി മാറുകയാണ് ഈ വീഡിയോ. വെളുത്തവസ്‌ത്രം ധരിച്ച ആരാച്ചാര്‍ ഓറ‍ഞ്ച് നിറമുള്ള വസ്‌ത്രം ധരിച്ച ബന്ദികളെ കാലികളെ അറക്കാന്‍ കൊണ്ടുപോകുന്നതുപോലെ കൊണ്ടുവരുന്നു. അമേരിക്കന്‍ ചാരന്‍മാരെന്ന് വിശേഷിപ്പിക്കുന്ന ബന്ദികളുടെ കൈകള്‍ പുറകിലേക്ക് പിടിച്ചുകെട്ടിയിരിക്കുകയാണ്. മാംസം തൂക്കിയിടുന്നതുപോലെ കൊലപ്പെടുത്താനുള്ളവരെ തലകീഴായി തൂക്കിയിട്ടിരിക്കുന്നു. 12 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആടിനെ കൊല്ലുന്നതുപോലെ മനുഷ്യരെയും അറക്കുന്ന ഐ,എസ് ക്രൂരത കാണാം.

വലിയ കത്തിയുപയോഗിച്ചാണ് അരുംകൊല. വടക്കുകിഴക്കന്‍ സിറിയയിലെ ദേര്‍ എസ്സറിലെ അറവുശാലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ടോംക്രൂസ് ചിത്രം മിഷന്‍ ഇംപോസിബിള്‍ റോഗ് നേഷനിലെ രംഗങ്ങളും അരുംകൊലക്കൊപ്പം എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള അരുംകൊലകളുടെ ദൃശ്യങ്ങളും ചേര്‍ത്തുള്ള വീഡിയോ ലോകം ഞെട്ടലോടെ കാണുകയാണ്.