കര്‍ണ്ണാടകത്തില്‍ ജെഡിഎസ്  സര്‍ക്കാര്‍ വരുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണ്ണാടകത്തില്‍ ജെഡിഎസ് സര്‍ക്കാര്‍ വരുമെന്ന് സിദ്ധരാമയ്യ. യെദ്യൂരിയപ്പ ​​ഗവർണറെ കണ്ട് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും പിന്നീട് കോണ്‍ഗ്രസ് നേതാക്കളും രാജ്ഭവനിലെത്തിയിരുന്നു.

കൂടുതൽ സീറ്റുകൾ നേടിയ കക്ഷിയുടെ നേതാവെന്ന നിലയിൽ തനിക്ക് സർക്കാരുണ്ടാക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരിയപ്പ ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടുദിവസത്തെ സമയം ഗവര്‍ണറോട് തേടിയിരുന്നു. എന്നാല്‍ കുതിരക്കച്ചവടത്തിനുള്ള സമയമാണ് ബിജെപി ആവശ്യപ്പെട്ടതെന്നാണ് ഗവര്‍ണറെ കണ്ട ജെഡിഎസ്, കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.