പ്രധാനമന്ത്രിക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് മോദിക്കും അമിത് ഷാക്കുമെതിരെ സിദ്ധരാമയ്യ വക്കീൽ നോട്ടീസയച്ചു
ദില്ലി: മോദിയുടെ അഴിമതി ആരോപണങ്ങൾക്കെതിരെ സിദ്ധരാമയ്യ വക്കീൽ നോട്ടീസയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കുമെതിരെയാണ് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ചത്.
പൊതുമധ്യത്തില് തെളിവുകളില്ലാതെ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് സിദ്ധരാമയ്യ നോട്ടീസില് ആരോപിക്കുന്നു.ആരോപണങ്ങൾ തെളിയിച്ചില്ലെങ്കിൽ നൂറ് കോടി രൂപ നഷ്ട പരിഹാരം നൽകേണ്ടി വരുമെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നുണകളെന്ന് സിദ്ധരാമയ്യ ആരോപിക്കുന്നു.'പത്ത് ശതമാനം കമ്മീഷൻ സർക്കാരെ'ന്നത് ഉൾപ്പെടെയുളള പ്രസ്താവനകൾക്ക് തെളിവ് നിരത്തിയില്ലെങ്കിൽ നൂറ് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
